കേരളത്തിലെ തെക്കൻ മലയോര ജില്ലകളിൽ ഉണ്ടായപെരുമഴയിലും ഉരുൾപൊട്ടലിലും കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ,പ്രളയ ക്കെടുതികളിൽ ബുന്ധിമുട്ടുന്നവർക്ക് സഹായം എത്തിക്കാൻ ഇൻകാസ് സെൻട്രൽ കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു. അതാതു ഇൻകാസ് ജില്ലാ കമ്മറ്റികൾ നാട്ടിലെ ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുമായി സഹകരിച്ചു ബുന്ധിമുട്ടുന്നവരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് എല്ലാ ഇൻകാസ് ജില്ലാ കമ്മറ്റികൾക്കും നിർദ്ദേശം നൽകി .

ഇന്നലെ ഐ.സി. സി യിൽ ചേർന്ന സെൻട്രൽ കമ്മറ്റി യോഗത്തിൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ ഭാരവാഹികളായ കെ. കെ ഉസ്മാൻ, സിദ്ദീഖ് പുറായിൽ , നാസർ വടക്കേകാട് , സെൻട്രൽ, ജില്ല കമ്മറ്റി നേതാക്കളായ അൻവർ സാദത്ത്,നൗഷാദ് ടി.കെ , മജീദ് പാലക്കാട് ,മധുസൂദനൻ , ബഷീർ തുവാരിക്കൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ജന സെക്രട്ടറി മനോജ് കൂട്ടൽ സ്വാഗതവും കരീം നടക്കൽ നന്ദിയും പറഞ്ഞു .