മുള്ളേരിയ അഹ്ദലിയ്യ സെന്ററിൽ നടന്നുവരുന്ന ആത്മീയ മജ്‌ലിസിനും സാന്ത്വന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.യേഗത്തിൽസയ്യിദ് ഇമ്പിച്ചി തങ്ങൾ അധ്യക്ഷത വഹിച്ചു. ബഷീർ സഖാഫി കൊല്ല്യം ഉദ്ഘാടനം ചെയ്തു. സൂഫി മദനി കൊമ്പോട്, അബ്ദുൽ റഹ്‌മാൻ സഖാഫി പള്ളങ്കോട്, സഫ്വാൻ സഖാഫി, അബ്ദുൽ റഹ്‌മാൻ സഖാഫി പൂത്തപ്പലം, അബ്ദുല്ല ഹാജി എടോണി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളെ സയ്യിദ് അബ്ദുസലാം അൽ അഹ്ദൽ അമാനി ആദൂർ പ്രഖ്യാപിച്ചു. ജമാലുദ്ദീൻ സഖാഫി ആദൂർ സ്വാഗതവും സിദ്ദീഖ് ഹാജി പൂത്തപ്പലം നന്ദിയും പറഞ്ഞു.

ഭാരവാഹികൾരക്ഷാധികാരികൾ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, പി എം എച്ച് ഹമീദ് ഈശ്വരമഗലം.സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം (പ്രസിഡന്റ്) മുഹമ്മദ് റഫീഖ് സഅദി ദേലംപാടി (ജനറൽ സെക്രട്ടറി) സയ്യിദ് ഇമ്പിച്ചി തങ്ങൾ (ഫിനാൻസ് സെക്രട്ടറി) ജമാലുദ്ദീൻ സഖാഫി ആദൂർ (വർക്കിങ് സെക്രട്ടറി) ഹനീഫ് സഅദി പള്ളത്തൂർ, അഹമ്മദ് അലി ബണ്ടിച്ചാൽ, അബ്ദുല്ല ഹാജി എടോണി വൈ:പ്രസിഡന്റ്)അബ്ദുൽ റസാഖ് സഖാഫി പള്ളങ്കോട്, മുഹമ്മദ്അലി മാസ്റ്റർ കുണ്ടാർ (ജോയി:സെക്രട്ടറി) സിദ്ദീഖ് ഹാജി പൂത്തപ്പലം (മാനേജർ)