- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 ദിവസം മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി;ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കോട്ടയം വേലൂർ സ്വദേശിയുടേത്
കുവൈത്തിൽ മലയാളിയുടെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി20 ദിവസം പഴക്കമുള്ള മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് സ്ഥിരീകരിച്ചു. കോട്ടയം വേലൂർ സ്വദേശി മാളിയേക്കൽ നസിയ മൻസിലിൽ മുഹമ്മദ് അൻസാറിന്റെ (45) മൃതദേഹമാണ് ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽകണ്ടെത്തിയത്.
ഫഹാഹീലിലെ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തിരുന്ന അന്‌സാറിനെ 20 ദിവസം മുമ്പാണ് കാണാതായത്. അൻസാറിനെ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചു വരികയായിരുന്നു. വിവിധ ആശുപത്രികളിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താൻസാധിച്ചിരുന്നില്ല.
ഇതിനിടെയാണ് ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് ബുധനാഴ്ച ഒരു മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‌സ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചത്.
20 ദിവസത്തോളം പഴക്കമുള്ള ഈ മൃതദേഹം അൻസാറിന്റേതാണെന്ന് ഞായറാഴ്ച നടത്തിയ ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു.മുഹമ്മദ് ഇബ്രാഹിമിന്റെയും ബീമ ബീവിയുടെയും മകനാണ് മരണപ്പെട്ട അൻസാർ ഭാര്യ ദുബൈയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്. മൃതദേഹം കുവൈത്തിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.