- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിങ് ശനിയാഴ്ച ആരംഭിച്ചു
ന്യൂയോർക്ക്:- നവംബർ 2 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിങ് ഒക്ടോബർ 23 ശനിയാഴ്ച ആരംഭിച്ചു.ന്യൂയോർക്ക് സിറ്റി മേയർ , പബ്‌ളിക്ക് അഡ്വക്കേറ്റ്‌സ് കൺട്രോളർ , സിറ്റി കൗൺസിൽ അംഗങ്ങൾ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലേക്കാണ് നവംബർ 2 - ന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബർ 23 ശനിയാഴ്ച മുതൽ ഒക്ടോ 31 ഞായറാഴ്ച വരെയാണ് ഏർലി വോട്ടിങ് . 2013 മുതൽ തുടർച്ചയായി രണ്ടു ടേം വിജയിച്ച നിലവിലുള്ള ഡമോക്രാറ്റിക് മേയർ ബിൽ ഡി ബ്‌ളാസിയോ ഒഴിഞ്ഞ സീറ്റിലേക്ക് എറിക്ക് ആഡംസു (ഡമോ ), കർട്ടിസ് സ്ലീവ (റിപ്പബ്‌ളിക്കൻ ) എന്നിവർ തമ്മിലാണ് പ്രധാന മൽസരം. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ എറിക്ക് ആഡംസിനാണ് വിജയ സാധ്യത.
പ്രൈമറി തിരഞ്ഞെടുപ്പിൽ എറിക്ക് 404513 വോട്ടുകൾ നേടിയപ്പോൾ, റിപ്പബ്‌ളിക്കൻ സ്ഥാനാർത്ഥിക്ക് 32512 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ന്യൂജേഴ്‌സി സിറ്റിയിലും ഇന്ന് ഏർലി വോട്ടിങ് ആരംഭിച്ചു. രണ്ടു സിറ്റികളിലും, വോട്ടു രേഖപ്പെടുത്താൻ വോട്ടർമാർ അതിരാവിലെ തന്നെ പോളിങ് സ്റ്റേഷനിൽ എത്തിയിരുന്നു.