ചുമട്ടുതൊഴിലാളി നിയമം പരിഷ്‌കരിക്കുക, ചുമട്ടുതൊഴിൽ സംരക്ഷണവും തൊഴിൽ നഷ്ടവും പഠിക്കാൻ ഹൈക്കോടതി ജഡ്ജിയെ കമ്മീഷനായി നിയമിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ഇ .എസ്സ്.ഐ. ഏർപ്പെടുത്തുക,കോവിഡ് ബാധിച്ചു മരിച്ച തൊഴിലാളികുടും:ബങ്ങൾക്കു് 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ലോഡിങ് വർക്കേഴ്‌സ് കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ നാളെ(ഒക്ടോ:27 ബുധൻ ) സെക്രട്ടേറിയേറ്റു പടിക്കൽ സത്യാഗ്രഹം നടത്താൻയൂണിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

സത്യാഗ്രഹംരമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സി.ആർ.മഹേഷ് എംഎ‍ൽഎ തുടങ്ങി ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുക്കും .
യോഗത്തിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിക്കും,