ക്ടോബർ 14 15 21 ദിവസങ്ങളിലായി ജൂഫയർ മനാമ ക്ലബ്ബിൽ വച്ച്, പുതിയ സീസണിനു തുടക്കംകുറിച്ചുകൊണ്ട് ബഹറിൻ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ MARINA fc ചാമ്പ്യന്മാരായി.

തികച്ചും ആവേശം നിറഞ്ഞ ഫൈനലിൽ ശക്തരായ അൽ കേരളവി എഫ്‌സിയെ ഷൂട്ടൗട്ടിൽ 5-4 ന് തോൽപ്പിച്ചാണ് മറീന കിരീടം ഉയർത്തിയത്. കളിയുടെ ആദ്യപകുതിയിൽ മറിയയുടെ സ്റ്റാർ സ്‌ട്രൈക്കർ ശ്രീജിത്ത് നേടിയ രണ്ടു ഗോളുകളുടെ ലീഡ് രണ്ടാം രണ്ടാം പകുതിയിൽ മറീനക്കു നിലനിർത്താനായില്ല. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച അൽ കേരള വി എഫ്‌സി മത്സരം ഷൂട്ടൗട്ട് ലേക്ക് കൊണ്ടുപോയി. ഷൂട്ടൗട്ടിൽ മറീന യുടെ 5 കിക്കുകളും ഗോളായി മാറിയപ്പോൾ കേരളവിക്കു നാലു ഗോൾ നേടാനെ കഴിഞ്ഞുള്ളൂ.

ടൂർണ്ണമെന്റിൽ ഉടനീളം ഏഴു ഗോളുകൾ നേടിയ മറീന എസിയുടെ ശ്രീജിത്ത് മികച്ച കളിക്കാരനായും ടോപ് സ്‌കോറർ ആയും തിരഞ്ഞെടുക്കപ്പെട്ടു മറീന എസിയുടെ തന്നെ വർഗീസ് ഫ്രാൻസിസ് മികച്ച പ പ്രതിരോധ താരമായും അൽ കേരളവി എഫ്‌സിയുടെ ഹസ്സൻ മികച്ച ഗോൾകീപ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു.