- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ ഇടപെടുക; സ്റ്റാലിന്റെ ഫേസ്‌ബുക് പേജിൽ അഭ്യർത്ഥനയുമായി മലയാളികൾ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഫേസ്‌ബുക് പേജിൽ അഭ്യർത്ഥനയുമായി മലയാളികളുടെ ഒഴുക്ക്. മുല്ലപ്പെരിയാർ അണക്കെട്ട് പൊളിക്കുക (ഡീകമ്മിഷൻ), കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നീ ഹാഷ്ടാഗുകളുമായാണ് അഭ്യർത്ഥനകൾ.
രാജ്യത്തിന്റെ ഭൂപടത്തിന്റെ ഏറ്റവും താഴെയുള്ള കേരളം ഇനി ഓർമകളിൽ ഒതുങ്ങാതിരിക്കാൻ എത്രയും വേഗം ഇടപെടുക, ജീവിക്കാൻ അനുവദിക്കുക, മലയാളികളും തമിഴ്‌നാട്ടുകാരും ഒരു രാജ്യത്തിലെ പൗരന്മാരാണെന്ന വസ്തുത മറക്കരുത്, കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ ഇടപെടുക, ഡാം പുതുക്കി പണിയാൻ അനുവദിക്കുക, കേരളത്തിലെ ജനങ്ങളുടെ ജീവൻ വച്ചു പന്താടരുത്... തുടങ്ങിയ അഭ്യർത്ഥനകളാണ് ഫേസ്‌ബുക് പേജിലുള്ളത്.
Next Story



