- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ; 7,090 കോടിക്ക് ലക്‌നൗ ടീമിനെ സ്വന്താക്കി ഗോയങ്ക; അഹമ്മദാബാദിനെ 5600 കോടി രൂപയ്ക്ക് നേടി സിവിസി ക്യാപിറ്റൽ
ന്യൂഡൽഹി: ഐപിഎൽ 2022 സീസണിൽ രണ്ട് ടീമുകൾ കൂടി ഇടം പിടിച്ചു. ലക്‌നൗ, അഹമ്മദാബാദ് നഗരങ്ങളിൽ നിന്നുള്ള ടീമുകളെ പുതുതായി ഉൾപ്പെടുത്തിയതായി ബിസിസിഐ പ്രഖ്യാപിച്ചു. നിലവിലെ എട്ട് ടീമുകൾക്കൊപ്പം ലക്‌നൗ, അഹമ്മദാബാദ് നഗരങ്ങളിൽനിന്നുള്ള ടീമുകളും 2022 സീസണിൽ കളിക്കും. ലക്‌നൗ ടീമിനെ ഗോയങ്ക ഗ്രൂപ്പ് സ്വന്തമാക്കി.
7,090 കോടി രൂപ ക്വാട്ട് ചെയ്താണ് ആർ.പി. ഗോയങ്ക ഗ്രൂപ്പ് ലക്‌നൗവിനെ സ്വന്തമാക്കിയത്.
5600 കോടി രൂപ ക്വോട്ട് ചെയ്ത സിവിസി ക്യാപിറ്റൽ ഗ്രൂപ്പിന് അഹമ്മദാബാദ് ടീം ലഭിക്കും. ഡിസംബറിലാണ് ഐപിഎല്ലിൽ മെഗാലേലം നടക്കുന്നത്. ടീമുകൾ ആരെയൊക്കെ നിലനിർത്തുമെന്നും ആരെയൊക്കെ ഒഴിവാക്കുമെന്നും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മൂന്ന് ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശതാരങ്ങളെയും ടീമുകൾക്കു നിലനിർത്താനാകുമെന്നാണു പുറത്തുവരുന്ന വിവരം.
Next Story