കോഴിക്കോട്: ജില്ലയിലെ അതിരൂക്ഷമായ വിദ്യാഭ്യാസ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപെട്ടുകൊണ്ട്  ഇന്ന്‌റോഡ് ഉപരോധം സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പറഞ്ഞു.

ഈ വർഷം എസ്. എസ് എൽ സി കഴിഞ്ഞ 40%കുട്ടികൾക്കും പഠിക്കാൻ നിലവിൽ കോഴിക്കോട് ജില്ലയിൽ സീറ്റില്ല. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും സീറ്റ് ലഭ്യമായിട്ടില്ല. നല്ല മാർക്ക് നേടി വിജയിച്ച പല വിദ്യാർത്ഥികൾക്കും അവർക്കു ഇഷ്ട്ടപെട്ട സ്‌കൂളുകളോ ഇഷ്ട്ടപെട്ട കോഴ്‌സുകളോ തെരെഞ്ഞെടുക്കാൻ സാധിക്കുന്നില്ല.

ജില്ല നേരിടുന്ന ഗുരുതരമായ വിദ്യാഭ്യാസ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക, ജില്ലയിൽ പുതിയ ബാച്ചുകളും ഹയർ സെക്കന്ററി സ്‌കൂളുകളും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് റോഡ് ഉപരോധം സംഘടിപ്പിക്കുന്നത്.

ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ്‌റുമാരായ സജീർ ടി. സി, അഫീഫ് ഹമീദ് എന്നിവർ സംസാരിച്ചു.