റ്റലിയിലെമ്പാടും വീശിയടിച്ച ചുഴലിക്കാറ്റും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങൾ.ഞായറാഴ്ചയും തിങ്കളാഴ്ചയും ആയി വീശിയടിച്ച കനത്ത കൊടുങ്കാറ്റും വെള്ളപ്പൊക്കവും മൂലം രാജ്യത്തിന്റെ തെക്ക് ഭാഗം സിസിലിയുടെയും കാലാബ്രിയയുടെയും ചില ഭാഗങ്ങളിൽസിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഏറ്റവും കഠിനമായ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

സിസിലിയൻ പട്ടണമായ സ്‌കോർഡിയയ്ക്ക് സമീപം വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 67 കാരനായ ഒരാളുടെ മൃതദേഹം രക്ഷാപ്രവർത്തകർ ഞായറാഴ്ച കണ്ടെത്തി, 54 കാരിയായ ഭാര്യയെ കാണാതായതായി വാർത്താ ഏജൻസി അൻസ റിപ്പോർട്ട് ചെയ്യുന്നു. വെള്ളം കയറുന്നതിന് മുമ്പ് ദമ്പതികൾ തങ്ങളുടെ കാറിൽ പ്രദേശത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട 580 രക്ഷാപ്രവർത്തനങ്ങൾ അഗ്‌നിശമന സേനാംഗങ്ങൾ നടത്തിയതായി ഇറ്റലിയിലെ ദേശീയ അഗ്‌നിശമന വകുപ്പിന്റെ വെബ്‌സൈറ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി.സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച വൈകുന്നേരം സിസിലിയുടെ കിഴക്കും കാലാബ്രിയയുടെ തെക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

സിസിലിയൻ നഗരങ്ങളായ കാറ്റാനിയ, സിറാക്കൂസ് എന്നിവിടങ്ങളിലും മെസിന, അഗ്രിജെന്റോ, എന്ന പ്രവിശ്യകളിലും തിങ്കളാഴ്ച സ്‌കൂളുകൾ അടഞ്ഞ് കിടക്കുകയാണ്.