ചിക്കാഗൊ: യുണൈറ്റഡ് എയർലൈൻസ് എക്സിക്യൂട്ടീവ് ജേക്കബ് സിലോഫിയായുടെ (50) മൃതദ്ദേഹം കണ്ടെടുത്തു. ഓഗസ്റ്റ് 8- 2020 ന് കാണാതായ ജോസഫിന്റെ മൃതദ്ദേഹം ചിക്കാഗൊ വാട്ടർഫോൾ ഗ്ലെൻ ഫോറസ്റ്റ് പ്രിസൈർവിൽ ബെൽറ്റിൽ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹാവിശ്ഷ്ടങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ 22 വെള്ളിയാഴ്ച കണ്ടെത്തിയ മൃതദ്ദേഹം പരിശോധനകൾക്ക് ശേഷം ജോസഫിന്റേതാണെന്ന് സ്ഥിരീകരിച്ചതായി കൊറോണർ ഓഫീസിനെ ഉദ്ധരിച്ചു ഡ്യൂപേജ് കൗണ്ടി അധികൃതർ ഞായറാഴ്ച അറിയിച്ചു മരണകാരണം വ്യക്തമല്ല.

ചിക്കാഗൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ മുൻ സീനിയർ വൈസ് പ്രസിഡന്റായിരുന്നു. ദുരൂസ സാഹചര്യത്തിൽ കാണാതായ ജോസഫിനെ കണ്ടെത്തുന്നതിന് കഴിഞ്ഞ ഒരു വർഷത്തിലധികമായി അന്വേഷണം നടക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ കാർ വാട്ടർഫോർ ഗ്ലെനിനു സമീപം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

അമേരിക്കയിലെ മാധ്യമങ്ങളിലൂടെ ജോസഫിന്റെ തിരോധാനം വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജോസഫിന്റെ വാലറ്റ്, ഡ്രൈവിങ് ലൈസെൻസ്, ബാക്ക് പാക്ക് തുടങ്ങിയ നിരവധി പേഴ്സണൽ ഐറ്റംസ് സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്.