ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് തങ്ങളുടെ സ്മാർട്ട് പ്രൊമോഷൻ നറുക്കെടുപ്പിലെ ഗ്രാന്റ് പ്രൈസായ ലെക്‌സസ് ഐ.എസ് 300 സ്വന്തമാക്കിയ വിജയിയെ പ്രഖ്യാപിച്ചു. 'മോർ ഓഫ് എവരിതിങ്' എന്ന പേരിൽ ഓൺലൈൻ സ്റ്റോറിലൂടെ (മൊബൈൽ ആപ്ലിക്കേഷൻ) സെപ്റ്റംബറിൽ പ്രഖ്യാപിച്ച ക്യാമ്പയിൻ ഒക്ടോബർ പകുതി വരെ നീണ്ടുനിന്നിരുന്നു. ഓരോ ആഴ്ചയിലും വിജയികളായവർക്ക് ആകെ നാല് ഐഫോൺ 12ഉം ഒരു ഭാഗ്യവാന് ക്യാമ്പയിനിന്റെ അവസാനത്തിൽ ലെക്‌സസ് ഐ.എസ് 300 കാറുമാണ് സമ്മാനിച്ചത്. സ്മാർട്ട് ഷോപ്പിങിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിത ഉപാധികളും നിബന്ധനകളും പാലിച്ചുകൊണ്ടും സാമൂഹിക പ്രതിബന്ധത അടിസ്ഥാനപ്പെടുത്തിയുമായിരുന്നു ക്യാമ്പയിൻ സംഘടിപ്പിക്കപ്പെട്ടത്.

ഗ്രാന്റ് പ്രൈസ് ലെക്സ്സ് ഐ.എസ് 300 കാറിനും സ്മാർട്ട്‌ഫോണിനും അവകാശിയെത്തേടിയുള്ള നറുക്കെടുപ്പ് അൽ വർഖ മാളിൽ വെച്ച് ഒക്ടോബർ 24 ഞായറാഴ്ചയാണ് നടന്നത്. ദുബൈ അധികൃതർ നിഷ്‌കർഷിച്ച നിയമപരമായ നിബന്ധനകളും നടപടികളും പാലിച്ചുകൊണ്ടായിരുന്നു നറുക്കെടുപ്പ്. ദുബൈ ഇക്കണോമിക് ഡെവലപ്‌മെന്റ് വകുപ്പിലെ ഫീൽഡ് കൺട്രോൾ സെക്ഷൻ മാനേജർ ഇബ്രാഹീം ഷഹിന്റെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പിൽ യൂണിയൻകോപ് ഡിപ്പാർട്ട്‌മെന്റ് മേധാവികളും മാനേജർമാരും ജീവനക്കാരും പങ്കെടുത്തു.

ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ മുഹമ്മദ് ഇഷേലി ലക്ഷ്വറി കാറും സമർ ജഹ്ഷാൻ ഐഫോൺ 12നും സ്വന്തമാക്കി. നേരത്തെ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ നീണ്ടുനിന്ന കാലയളവിൽ വിജയികളായവരുടെ പേരുകൾ സോഷ്യൽ മീഡിയയിലൂടെ യൂണിയൻകോപ് പുറത്തുവിട്ടിരുന്നു. ആദ്യ ആഴ്ച അബ്ദുൽ കലേടാവൊയും രണ്ടാം വാരം റംസാൻ ബറക്കത്ത് ഫിറോസ്ഖാനും മൂന്നാം വാരം കാദ്‌രിയെ കവ്‌ലാകുമാണ് സമ്മാനം നേടിയത്.

 കഴിഞ്ഞ മാസം പ്രഖ്യാപിച്ച സ്മാർട്ട് ക്യാമ്പയിനിലൂടെ യൂണിയൻ കോപിന്റെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് 100 ദിർഹമിനെങ്കിലും പർച്ചേസ് ചെയ്യുക വഴി നറുക്കെടുപ്പിൽ പങ്കെടുക്കാനും ആഡംബര കാറും സ്മാർട്ട്‌ഫോണുകളും സമ്മാനം നേടാനും ഉപഭോക്താക്കൾക്ക് യൂണിയൻകോപ് അവസരമൊരുക്കിയതായി ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. യൂണിയൻകോപ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും സുസ്ഥിരമായ സ്മാർട്ട് ജീവിതശൈലി പിന്തുടരാനും യൂണിയൻകോപിന്റെ ആപ്ലിക്കേഷൻ വഴി പർച്ചേയ്‌സ് ചെയ്യുക വഴി ചില്ലറ വിപണന മേഖലയിൽ ഗുണപരമായ മാറ്റമുണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ ക്യാമ്പയിൻ. എക്സ്‌പ്രസ് ഡെലിവറി മുതൽ ക്ലിക്ക് ആൻഡ് കളക്റ്റ് വരെയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ഉന്നംവെച്ചു. പ്രൊമോഷനൽ ക്യാമ്പയിനുകളും ഓഫറുകളും ഉപയോഗപ്പെടുത്താനും സ്മാർട്ട് സ്റ്റോറിലൂടെ യൂണിയൻകോപ് ഉപഭോക്താക്കൾക്ക് നൽകുന്ന നിർദേശങ്ങളും വിവരങ്ങളും ഉപയോഗപ്പെടുത്തി ഉന്നത നിലവാരവും മൂല്യവുമുള്ള ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തമാക്കാനും ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടു.

ഡിസ്‌കൗണ്ടുകളിലൂടെയും സമ്മാനങ്ങളിലൂടെയും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന മാർക്കറ്റിങ് ക്യാമ്പയിനുകൾ അവതരിപ്പിക്കാൻ യൂണിയൻകോപ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അംഗങ്ങളുമായി സ്ഥിരമായ ആശയവിനിമയവും ഒരു പാലവും നിർമ്മിച്ചെടുക്കാനും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ദുബൈയിലെ വിവിധ സ്റ്റോറുകളിലൂടെയും സ്മാർട്ട്‌ഷോപ്പിങിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കാനും യൂണിയൻകോപ് എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അത്യാധുനിക ഡിസൈനുകളിലൂടെ ഉപഭോക്താക്കൾക്ക് ആവശ്യവും താത്പര്യവുമുള്ള ഉത്പന്നങ്ങളിലേക്ക് അവരെ എളുപ്പത്തിൽ എത്തിക്കാനും പ്രത്യേകമായാണ് ഓരോ വിഭാഗവും തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന യൂണിയൻകോപിന്റെ താത്പര്യങ്ങൾക്ക് അനുഗുണമായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

'മോർ ഓഫ് എവരിതിങ്' സ്മാർട്ട് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലെ വിജയികളെ ഡോ. സുഹൈൽ അൽ ബസ്തകി അഭിനന്ദിച്ചു. യൂണിയൻ കോപിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും ദുബൈയിൽ ഉടനീളമുള്ള ശാഖകൾ വഴിയും ഷോപ്പ് ചെയ്ത എല്ലാ ഉപഭോക്താക്കളോടും അദ്ദേഹം നന്ദി അറിയിച്ചു. സ്മാർട്ട് ഷോപ്പിങിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കാനും വിവിധ ഓഫറുകളും വലക്കുറവും ഉപയോഗപ്പെടുത്താൻ സഹായിക്കാനും ലക്ഷ്യമിട്ട് മുൻകൂട്ടി പഠനവിധേയമാക്കിയിട്ടുള്ളതും അംഗീകൃതവുമായ രൂപരേഖ പ്രകാരമാണ് യൂണിയൻകോപിന്റെ ക്യാമ്പയിനുകൾ സംഘടിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ടീം വർക്കും ഡയറക്ടർ ബോർഡിന്റെ പിന്തുണയും തൊഴിൽ രീതികൾ മെച്ചപ്പെടുത്താനും മികച്ച പ്രകടനം സ്ഥിരമായി കാഴ്ചവെയ്ക്കാനുമുള്ള മാനേജ്‌മെന്റിന്റെയും ജീവക്കാരുടെയും പരിശ്രമവുമാണ് യൂണിയൻകോപിന്റെ തുടർച്ചയായ വിജയത്തിന്റെയും വ്യത്യസ്ഥതയുടെയും ലഭിക്കുന്ന അംഗീകാരങ്ങളുടെയും പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്മാർട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെ പർച്ചേയ്‌സ് ചെയ്യുക വഴി സ്മാർട്ട് ക്യാമ്പയിനിന്റെ ഭാഗമായ എല്ലാ ഉപഭോക്താക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. വാർഷികാടിസ്ഥാനത്തിലും നിശ്ചിത ഇടവേളകളിലും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന വിവിധ ക്യാമ്പയിനുകൾ തുടർന്നുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.