- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തത്തിന് രാഷ്ട്രീയമില്ല - അഡ്വ. എസ്. സുരേഷ്
ദുരന്തത്തിന് രാഷ്ട്രീയമില്ല എന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ ഉത്തമ ഉദാഹരണമാണ് ബി. ജെ. പി ഭരിക്കുന്ന കർണ്ണാടകയിൽ നിന്നും ബി. ജെ. പി കർണ്ണാടക ഘടകം കേരളത്തിലെ കനത്ത മഴയിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവിക്കുന്നവർക്കായി നൽകിയ സഹായമെന്ന് ബി. ജെ. പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.
സർക്കാരിന്റെ അശാസ്ത്രീയമായ ഡാം മാനേജ്മെന്റ് ഗൂഡ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്. അതാണ് അടിക്കടിയുള്ള ഈ ദുരന്തങ്ങൾ ക്കു കാരണം.വസ്ത്രങ്ങളും മരുന്നും, ഭക്ഷ്യ വസ്തുക്കളും അടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബി. ജെ പി കർണ്ണാടക ഘടകം എത്തിച്ചത്. അത് അർഹതപ്പെട്ട വരുടെ കൈകളിൽ തന്നെ എത്തും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ കനത്ത മഴയിലും -ദുരിതത്തിലും പെട്ടവർക്ക് കർണ്ണാടകയിലെ
ബിജെപിയുടെ സഹായം ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യുന്നത് ഫ്‌ളാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ അധ്യക്ഷൻ എം. വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.മേഖലാ പ്രസിഡന്റ് കെ. സോമൻ കർണ്ണാടകയിൽ നിന്നും സാധനങ്ങളുമായി വന്ന പാർട്ടി നേതാക്കളായ ഭുവനചന്ദ്രൻ, ശ്രീനിവാസൻ എന്നിവരെ ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി. കെ. വാസുദേവൻ, ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ജില്ലാ ഭാരവാഹികളായ എൽ. പി ജയചന്ദ്രൻ, adv. രഞ്ജിത് ശ്രീനിവാസ്, സജു ഇടക്കല്ലിൽ, കെ. ജി. കർത്ത, സംസ്ഥാന സമിതി അംഗങ്ങളായ പ്രസാദ് പൈ, ബിന്ദു വിനയൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, കൗൺസിലർ സുമ വിനീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് മാരായ സതീഷ് ചെറുവല്ലൂർ, സുഭാഷ് തകഴി, വിനോദ്, അഡ്വ.അനൂപ് എന്നിവർ സംബന്ധി ച്ചു