- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ ഒന്നു മുതൽ മസ്‌കത്തിൽനിന്നും സലാലയിൽനിന്നും കേരള സെക്ടറിലേക്കുള്ള വിമാന സമയങ്ങൾ മാറ്റം; പുതിയ സമയം അറിയാം
മസ്‌കത്ത്: നവംബർ ഒന്നു മുതൽ മസ്‌കത്തിൽനിന്നും സലാലയിൽനിന്നും കേരള സെക്ടറിലേക്കുള്ള വിമാന സമയങ്ങൾ മാറുന്നു. എന്നാൽ, എല്ലാ വിമാന സർവിസുകളിലും മാറ്റമില്ല. സലാലയിൽനിന്ന് കൊച്ചിയിലേക്ക് പുലർച്ച 2.05ന് നടത്തുന്ന എയർ ഇന്ത്യ എക്പ്രസ് സർവിസ് രാവിലെ 10.30ലേക്ക് മാറ്റിയിട്ടുണ്ട്. കൊച്ചിയിൽനിന്ന് രാവിലെ 10.15നു പുറപ്പെടേണ്ട വിമാനം രാവിലെ ഏഴിനാണ് പുറപ്പെടുക.
എന്നാൽ, സലാലയിൽനിന്ന് കോഴിക്കോട്ടേക്കും അവിടെനിന്ന് സലാലയിലേക്കുമുള്ള വിമാന സമയങ്ങളിൽ മാറ്റമില്ല. മസ്‌കത്ത് കോഴിക്കോട് സർവിസുകളൂടെ സമയവും മാറിയിട്ടുണ്ട്. മസ്‌കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള സർവിസുകൾ ബുധൻ, വെള്ളി ദിവസങ്ങളിലാണുള്ളത്. നേരത്തേ പുലർച്ച 3.35 നാണ് സർവിസ് നടത്തിയിരുന്നത്. എന്നാൽ, നവംബർ മുതൽ കോഴിക്കോട് സർവിസുകൾ ബുധനാഴ്ച ഉച്ചക്ക് ഒന്നിനും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്കുമാണ്.
മസ്‌കത്തുകൊച്ചി സർവിസുകളുടെ സമയവും മാറിയിട്ടുണ്ട്. കൊച്ചിയിലേക്ക് വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സർവിസുകളുള്ളത്. ഇവയുടെ സമയവും മാറിയിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ച നാലരക്കാണ് മസ്‌കത്തിൽനിന്നും സർവിസുകൾ നടത്തുക. തിങ്കളാഴ്ച രാവിലെ 8.20ന് സർവിസ് നടത്തും. കൊച്ചിയിൽനിന്ന് പുലർച്ച ഒന്നരക്കാണ് മസ്‌കത്ത് വിമാനം. തിങ്കളാഴ്ച കാലത്ത് 8.05 നായിരിക്കും പുറപ്പെടുക. തിരുവനന്തപുരം സർവിസുകളിൽ വലിയ മാറ്റമില്ല.
ഒക്ടോബറിലുള്ള സമയത്തേക്കാർ അരമണിക്കൂർ നേരത്തേയാണ് മസ്‌കത്തിൽനിന്ന് വിമാനങ്ങൾ പുറപ്പെടുക. മസ്‌കത്തിൽനിന്ന് കണ്ണൂരിലേക്ക് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലാണ് സർവിസകളുള്ളത്. മസ്‌കത്തിൽനിന്ന് കണ്ണൂരിലേക്ക് വെള്ളിയാഴ്ച പുലർച്ച 1.45 നാണ് പുറപ്പെടുക. ശനി, തിങ്കൾ ദിവസങ്ങളിൽ ഉച്ചക്ക് 11നാണ് പുതിയ സർവിസ്. നേരത്തേ അർധരാത്രി 12.25നായിരുന്നു കണ്ണൂരിലേക്ക് സർവിസ് നടത്തിയിരുന്നത്. കണ്ണുരിൽനിന്ന് മസ്‌കത്തിലേക്കുള്ള സമയത്തിലും മാറ്റമുണ്ട്.