തിരുവനന്തപുരം: മേയർക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് നഗരസഭാ പ്രവർത്തനം സ്തംഭിപ്പിക്കാനാവുമോ എന്നാണ് കോൺഗ്രസ് നേതാക്കൾ നോക്കുന്നതെന്ന് സിപിഎംപിബി അംഗം കോടിയേരി ബാലകൃഷ്ണൻ. മേയർക്കെതിരെയുള്ള കെ മുരളീധരന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്.

കാര്യക്ഷമമായി പ്രവർത്തിക്കുന്ന മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപം ചൊരിഞ്ഞ് പിന്തിരിപ്പിക്കാനാകുമോ എന്നാണ് കോൺഗ്രസ് നോക്കുന്നത്. ജനം തങ്ങളെ നിരാകരിച്ചു എന്നു മനസിലാക്കാതെ കുത്തിത്തിരുപ്പുകൾ നടത്തി കോർപറേഷൻ ഭരണം സ്തംഭിപ്പിക്കാനാണ് ബിജെപി നോക്കുന്നത്. ബിജെപിക്ക് പിന്തുണയുമായി കോൺഗ്രസും എത്തി. വെല്ലുവിളികളും ഭീഷണികളും നടത്തി ഭരണസ്തംഭനം ഉണ്ടാക്കാനാണ് ശ്രമം. ജനം ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി