- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി വിസ സംഘടിപ്പിച്ച് യു കെയിലേക്ക് വരാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി; മൂന്നു മലയാളി യുവാക്കളെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്
വിവിധ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലെക്ക് പോകാൻ ശ്രമിച്ച് മൂന്ന് വിദ്യാർത്ഥികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി. മഹാത്മാഗാന്ധി, കേരള, വാരാണസി, അണ്ണാമല, കാശി വിദ്യാപീഠം യൂണിവേഴ്സിറ്റികളുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായാണ് ഇവർ സ്റ്റുഡന്റ് വിസയിൽ എയർ ഇന്ത്യ വിമാനത്തിൽ പോകാൻ വിമാനത്താവളത്തിലെത്തിയത്. ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റുകളുമായി നിരവധി വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുന്നതായി ചില സൂചനകൾ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്യുകയും യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെടുകയും ചെയ്തപ്പോഴാണ് ഇവരുടെ പക്കലുള്ളത് വ്യാജ സർട്ടിഫിക്കറ്റുകളാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇവർക്ക് യാത്രാനുമതി നിഷേധിച്ച് ഇവരെ നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. പട്ടാമ്പി സ്വദേശികളായ മുഹമ്മദ് ഹഷീർ, ഷാഹിൻ, വാഴക്കുളം സ്വദേശി ഡിനോ, അത്താണിക്കൽസ്വദേശി രഹ്ന ബീഗം എന്നിവരാണ് വിമാനത്താവളത്തിൽ വെച്ച് പൊലീസ് പിടിയിലായത്.
ഇവരിൽ ഹാഷിർ തന്റെ പ്ലസ് ടു, ബി കോം സർട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്. 90,000 രൂപ നൽകിയാണ് ഇയാൾ ഇത് സംഘടിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഷഹീനും പ്ലസ്ടു , ബി കോം സർട്ടിഫിക്കറ്റുകൾ 50,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്ലസ് ടു പാസ്സാകാത്ത ഡിനോ 30,000 രൂപയ്ക്കാണ് പ്ലസ് ടു സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. അതുപോലെ റഹ്ന 40,000 രൂപ മുടക്കി വ്യാജ ബി ബി എ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു.
എല്ലാ സർട്ടിഫിക്കറ്റുകളും കേരളത്തിനു വെളിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലായിരുന്നു. സ്റ്റുഡന്റ് വിസയിൽ പഠനത്തിനായി ബ്രിട്ടനിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ഇവർ. ഇതോടെ കൂടുതൽ പേർ ഇത്തരത്തിൽ വ്യാജസർട്ടിഫിക്കറ്റുകളുമായി വിദേശങ്ങളിലേക്ക് കടന്നിട്ടുണ്ടാകാം എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. അന്വേഷണ കൂടുതൽ വിപുലമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ