ന്ത്യൻ സമൂഹത്തിന് അഭിമാന നിമിഷമായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി ഇന്ത്യക്കാരി ചുമതലയേറ്റു.ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയുടെ പുനഃസംഘടനയിൽ ആണ് അനിത ആനന്ദ് രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. അനിതാ ആനന്ദ് രാഷ്ട്രീയ നേതാവും അഭിഭാഷകയുമാണ്. ദീർഘകാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ത്യൻ വംശജൻ ഹർജിത് സജ്ജന്റെ പിൻഗാമി ആയാണ് അനിതയുടെ നിയമനം.

സൈന്യത്തിലെ ലൈംഗിക ദുരുപയോഗ വിവാദം കൈകാര്യം ചെയ്തതിലെ വീഴ്ച ഹർജിത്തിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭാ പുനഃസംഘടിപ്പിച്ചത്.

മുൻ പൊതുസേവന-സംഭരണ മന്ത്രി എന്ന നിലയിൽ കോവിഡ് വാക്സീൻ കാര്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ അനിതക്ക് കഴിഞ്ഞിരുന്നു. 2019ലെ കന്നി മത്സരത്തിൽ ഒന്റാറിയോ പ്രവിശ്യയിലെ ഓക് വില്ല മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അനിത കനേഡിയൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 46 ശതമാനം വോട്ട് വിഹിതം നേടിയാണ് ഇത്തവണ വിജയിച്ചത്.