- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ ഇന്ധന വില കുതിച്ച് ഉയരുന്നു; ചില സ്ഥലങ്ങളിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 1.70 യൂറോയ്ക്കു മുകളിൽ; ഡിസലിന്റെ വില 1.60 യൂറോയിലേക്ക്
രാജ്യത്തുടനീളമുള്ള ചില പെട്രോൾ സ്റ്റേഷനുകളിൽ പെട്രോളിന് ലിറ്ററിന് 1.70 യൂറോയും ഡീസലിന് 1.60 യൂറോയും ആയതോടെ ഇന്ധന വില കഴിഞ്ഞ ആഴ്ചകളിൽ കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. ബഡ്ജറ്റിൽ പെട്രോൾ, ഡീസൽ വിലകൾ വർദ്ധിപ്പിച്ചിരുന്നു.
ചില സ്ഥലങ്ങളിൽ 1.70 യൂറോയ്ക്കു മുകളിലാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന് രാജ്യത്തെ ചില പെട്രോൾ സ്റ്റേഷനുകളിൽ 1.60 യൂറോയാണ് വില. പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ആഗോള തലത്തിലുള്ള ലഭ്യതക്കുറവും വിലവർദ്ധനയുമാണ് രാജ്യത്തെ വില വർദ്ധനയ്ക്കും കാരണം. അന്താരാഷ്ട്ര വിപണിയിലെ വില പരിശോധിച്ചാൽ ഒരു ബാരൽ ക്രൂഡോയിലിന് 16 ഡോളറായിരുന്നു 2020 ഏപ്രീൽ മാസത്തെ വില. എന്നാൽ ഇപ്പോൾ ഇത് 85 ഡോളറാണ്. കോവിഡ് സാമ്പത്തീക മേഖലയിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും ക്രൂഡിന്റ വില വർദ്ധനവിന് കാരണമാണ്.
ഇതിന് പിന്നാലെയാണ് ബഡ്ജററിൽ പെട്രോളിന് രണ്ട് സെന്റും ഡീസലിന് 2.5 സെന്റും ആണ് നികുതി വർദ്ധിപ്പിച്ചിരുന്നത്.