ഹൈവേ കോഡിലെ മാറ്റങ്ങളെക്കുറിച്ച് പാർലമെന്റ് എടുക്കുന്ന ചർച്ചകളിൽ ഇലക്ട്രിക് സകൂറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് സൂചന.വേഗത പരിധികളും പാർക്കിങ് നിയന്ത്രണങ്ങളും പോലുള്ള മാറ്റങ്ങൾ നിർദ്ദേശിച്ച് അന്തിമ ഭേദഗതികൾ സമർപ്പിക്കുന്നതിലാണ് ഇക്കാര്യവും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗതാഗതം, പൊതുമരാമത്ത് എന്നിവയുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങൾ നിയന്ത്രിക്കുന്ന ഇറ്റലിയുടെ ഇൻഫ്രാസ്ട്രക്ചർ ഡിക്രിയിലെ അന്തിമ മാറ്റങ്ങൾ ഈ ആഴ്ച അവസാനം പാർലമെന്റ് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നത്.ഇ-സ്‌കൂട്ടർ നിയന്ത്രണങ്ങളും വാഹനമോടിക്കുമ്പോഴുള്ള പുകവലി നിരോധനവും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്.

ൃനടപ്പാതകളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ പാർക്ക് ചെയ്യുന്നതിനുള്ള നിരോധനം, പ്രത്യേക പാർക്കിങ് ഏരിയകൾ, പരമാവധി വേഗത മണിക്കൂറിൽ 25 മുതൽ 20 കിലോമീറ്റർ വരെ കുറയ്ക്കുക, വേഗത്തിൽ പോകുന്നതിനായി പരിഷ്‌കരിച്ച സ്‌കൂട്ടറുകൾ കണ്ടുകെട്ടൽ എന്നിവ നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.