- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോമാ തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു
ഫോമ കേരളത്തിന് നൽകിയ വെന്റിലേറ്ററുകളിൽ ഒന്ന് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിൽ പെട്ട തുറവൂർ താലൂക്ക് ആശുപത്രിക്ക് സംഭാവന ചെയ്തു. ഫിലാഡൽഫിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ കലയാണ് ഈ വെന്റിലേറ്റർ സ്‌പോൺസർ ചെയ്തിരിക്കുന്നത്.
ചടങ്ങിൽആലപ്പുഴ എംപി. എ.എം. ആരിഫ്, അരൂർ എംഎൽഎ ദലീമ ജോജോ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജോയിന്റ് ട്രഷറർ, ബിജു തോണിക്കടവിൽ, കേരള കൺവൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ്, കേരള ഫോമാ വില്ലേജ് പ്രോജക്ട് കോർഡിനേറ്റർ ജോസഫ് ഔസോ, ആശുപത്രി സൂപ്രണ്ട്, ബ്ലോക്ക് -പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ ദേശീയ പാതയോട് ചേർന്നുള്ള ആശുപത്രിയിൽ പുതുതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിലായിരിക്കും പുതിയ വെന്റിലേറ്റർ ഉപയോഗിക്കുക. ദേശീയ പാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പെട്ട് ആശുപത്രിയിൽ എത്തുന്ന ഗുരുതരമായ രോഗികൾക്ക് ഉപകാരപ്രദമായിരിക്കും പുതുതായി നൽകിയ വെന്റിലേറ്റർ എന്ന് ശ്രീമതി ദലീമ ജോജോ എം ൽ എ പറഞ്ഞു. തീരദേശ പ്രദേശമായ തുറവൂരും ചുറ്റുപാടുമുള്ളവരുടെയും ആശ്രയകേന്ദ്രമാണ് തുറവൂരിലെ താലൂക്ക് ആശുപത്രി.