നാലു ദിവസമായി കാണാതായിരുന്ന മലയാളിയെ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നഗരൂർ സ്വദേശി പ്രിജികുമാർ ആണ് (50) മരിച്ചത്.ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബഹ്‌റൈനിലുള്ള ബന്ധുക്കൾ നയീം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. നാലു വർഷം മുമ്പ് ബഹ്‌റൈനിൽ എത്തിയ ഇദ്ദേഹം കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിവരുകയായിരുന്നു. റെനിയാണ് ഭാര്യ. പരേതനായ സത്യശീലന്റെയും ശാന്തയുടെയും മകനാണ്. മക്കൾ: വിഷ്ണു, അനുഗ്രഹ. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, ഫെൽസി.