- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന മുരടിപ്പ്; നിരന്തരം അഴിമതി ആരോപണകൾ; മുസ്ലിംലീഗ് ഒറ്റക്ക് ഭരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിൽ വൻ അഴിച്ചുപണി; കെ.പി.എ.മജീദിനെ മാറ്റി മുനവ്വറലി തങ്ങൾ പുതിയ പ്രസിഡന്റ് ആയേക്കും; പ്രതിഷേധവുമായി ഒരു വിഭാഗം
മലപ്പുറം: മുസ്ലിംലീഗ് പാർട്ടി 35 വർഷമായി ഒറ്റക്ക് ഭരിക്കുന്ന പി.എം.എസ്.എ. മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ഭരണസമിതിയിൽ വൻ അഴിച്ചുപണി. ആശുപത്രിയിൽ കാര്യമായ വികസനം നടക്കാത്തതിന്റെയും നിരന്തരം അഴിമതി ആരോപണകൾ ഉയരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഭരണനേതൃത്വത്തിൽ അഴിച്ചുപണിക്ക പാർട്ടി നേതൃത്വം തയ്യാറായത്. ഇരുപതും, പതിനഞ്ചും, പത്തും വർഷമായി തുടർന്നിരുന്ന ഒമ്പത് ഡയറക്ടർമാരെ സ്ഥാനത്ത് നിന്നും നീക്കിയത്.
ഭരണസമിതിയിലേക്ക് നിലവിലുള്ള പതിനൊന്ന് പേരെയും മാറ്റി പുതിയ അംഗങ്ങളെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലികൂട്ടി എന്നിവർ തിരെഞ്ഞെടുത്തു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ, ലീഗിലെ മുതിർന്ന നേതാകൾ, പ്രവാസി നേതാവ്, വനിതാ ലീഗ് നേതാവും അഭിഭാഷകയും, സഹകരണ മേഖലയിലുള്ള പാർട്ടി നേതാവ് ഉൾപ്പെടെ 13 പേരെയാണ് മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുത്തത്.
35 വർഷമായി തുടരുന്നതും നിലവിലെ ഭരണസമിതിയിൽ ഉണ്ടായിരുന്ന കെ.പി.എ.മജീദ് എംഎൽഎ.ക്ക് മാത്രമാണ് പാർട്ടി ഇളവ് നൽകിയത്. നിലവിൽ ഉണ്ടായിരുന്ന മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉൾപ്പെടെ മറ്റു എല്ലാവരെയും പാർട്ടി മാറ്റിയിട്ടുണ്ട്. ശക്തമായതും കടുത്ത തീരുമാനം പാർട്ടി എടുത്തത് വലിയ ചർച്ചയാകുന്നുണ്ട്.
നവംബർ ആദ്യവാരം ചുമതലയേൽക്കുന്ന ആശുപത്രി ഭരണ സമിതിയുടെ പുതിയ പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ആവനാണ് സാധ്യത. കെ.പി.എ.മജീദ് എംഎൽഎ. വീണ്ടും പ്രസിഡന്റ് ആക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ഇരട്ട പദവി വിഷയം ചൂണ്ടിക്കാണിച്ച് പാർട്ടി നേതൃത്വം തള്ളിയതായാണ് സൂചന.
നിലവിലെ പ്രസിഡന്റ് 35 വർഷമായി തുടരുന്ന കെ.പി.എ.മജീദ് എംഎൽഎ. ഇരട്ട പദവി നിലനിർത്തി പാർട്ടി തീരുമാനം ലംഘിച്ച് ഒരാൾക്ക് മാത്രം തുടരാൻ അനുമതി നൽകിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിലവിലെ ആശുപത്രി ഡയറക്ടറും ലീഗ് ജില്ലാ സെക്രട്ടറിയുമായ നൗഷാദ് മണ്ണിശേരിക്ക് സീറ്റ് നൽകാതെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്കിലൂടെ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്