- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിമാചൽപ്രദേശിലെ അഗ്നിബാധ; അനുശോചനം അറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ കുളു ജില്ലയിലെ മലാനാ ഗ്രാമത്തിൽ ഉണ്ടായ വൻ അഗ്‌നിബാധയിൽ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഗ്‌നിബാധയിൽ 12 വീടുകൾ കത്തിനശിച്ചു. മരംകൊണ്ടുള്ള ഒരു വീടിനാണ് ആദ്യം തീപിടിച്ചത്. അടുത്തടുത്ത വീടുകളിലേക്കും തീപടരുകയായിരുന്നു.
ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ ഒരാൾക്ക് പൊള്ളലേറ്റതായും ജില്ലാഭരണകൂടം അറിയിച്ചു.
' മലാനാ ഗ്രാമത്തിൽ ഉണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നു. ജനങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ ആഴം വളരെ വലുതാണ്. സംസ്ഥാന ഭരണകൂടവും പൊതുജനങ്ങളും ആത്മാർത്ഥമായി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ജനങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുന്നതാണ്' അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഗ്രാമീണരുടെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്