- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലാർ എസ്റ്റേറ്റിൽ പുലി കറവപ്പശുവിനെ കടിച്ചുകൊന്നു
ഇടുക്കി: കണ്ണൻ ദേവൻ കടലാർ എസ്റ്റേറ്റിൽ പുലി കറവപ്പശുവിനെ കടിച്ചുകൊന്നു. എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ മേയാൻ പോയ പശുവിനെയാണ് പുലി കൊന്നത്. ഇന്നലെ രാത്രിയോടെയാണ് മേയാൻ പോയ പശുവിനെ കാണാതെ വന്നത്.
രാവിലെ നടത്തിയ പരിശോധനയിൽ കാടിനോട് ചേർന്ന അരുവിയുടെ സമീപത്ത് പളനിദുരൈയുടെ പശുവിനെ പുലി ആക്രമിച്ച് കൊന്ന നിലയിൽ തൊഴിലാളികൾ കണ്ടെത്തി. എട്ട് പശുക്കളാണ് പളനിദുരൈയ്ക്ക് ഉള്ളത്. തോട്ടങ്ങളിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന് പുറമെ കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് കന്നുകാലികളെ വളർത്തിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story