- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയം; മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം
തിരുവനന്തപുരം: മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീടു പൂർണമായി തകർന്നവർക്ക് 4 ലക്ഷം രൂപ നൽകും. പുറമ്പോക്കു ഭൂമിയിലെ വീടു നഷ്ടമായവർക്കു സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും വീടു നിർമ്മിക്കാൻ 4 ലക്ഷം രൂപയും നൽകും.
ഭാഗികമായി വീടു തകർന്നവർക്ക് 10000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ നൽകും. നഷ്ടപരിഹാരത്തുക വർധിപ്പിക്കാനുള്ള റവന്യു വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
Next Story