ഡബ്ലിൻ: അയർലന്റിലേയും നോർത്തേൺ അയർലന്റിലേയും മലയാളി പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ഒക്ടോബർ 29 വെള്ളി മുതൽ 31 ഞായർ വരെ നടക്കും.

കോവിഡ് 19 സാഹചര്യങ്ങൾ മൂലം സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന കോൺഫറൻസിൽ പാസ്റ്റർ സി സി തോമസ്, പാസ്റ്റർ ഡോ. ഐസക് വി മാത്യു, പാസ്റ്റർ ഷാജി എം പോൾ, ഡോ. ആനി ജോർജ് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കുമെന്ന് യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണിക്കും, ഞായറാഴ്ച വൈകിട്ട് 5 മണിക്കും പൊതുയോഗങ്ങളും , ശനിയാഴ്ച രാവിലെ 11 മണിക്ക് സഹോദരിമാരുടെ മീറ്റിങ്ങും നടക്കുമെന്ന് സെക്രട്ടറി ബ്രദർ ഷാൻ സി മാത്യു അറിയിച്ചു.

ഫേസ്‌ബുക്ക് യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിൽ ലൈവ് വെബ് കാസ്റ്റിങ് ഉണ്ടായിരിക്കും. പാസ്റ്റർ സ്റ്റാൻലി ഏബ്രഹാം , ബ്രദർ ജോൺ ഏബ്രഹാം (കൊച്ചു മോൻ) എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയറുകൾ ആരാധന നയിക്കും.

വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സ്റ്റാൻലി ജോസ്, ട്രഷറാർ ബ്രദർ സാൻജോ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.