നാം എന്തിന് ഭഗവത്ഗീത പഠിക്കണം' എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ രാജേഷ് നാദാപുരം നയിക്കുന്ന പ്രഭാഷണ പരിപാടി ഒകോബാർ 29 നു വെള്ളിയാഴ്ച രാത്രി 9:30-EST (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7 മണി) യ്ക്ക് നടത്തപ്പെടും. ആധുനിക ജീവിത സാഹചര്യങ്ങളിൽ ഭഗവത്ഗീത പഠിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുടുംബങ്ങളെയും,പ്രത്യേകിച്ച് കുട്ടികളെയും,പാശ്ചാത്യ രാജ്യങ്ങളിലെ സജ്ജനങ്ങളെയും ഓർമ്മപ്പെടുത്തുക എന്നതാണ് പ്രഭാഷണ വിഷയത്തിന്റെ ലക്ഷ്യം.

മുഖ്യ പ്രഭാഷകൻ ആയ രാജേഷ് നാദാപുരം, സനാതന ധർമ്മ പാഠശാലാ അദ്ധ്യാപകനും, സംയോജകനും, കൂടാതെ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ അധ്യക്ഷനും കൂടിയാണ്. 2019 -ൽ തുടക്കം കുറിച്ച പാഠശാലയുടെ ഓൺലൈൻ പഠന ക്ലാസ്സിൽ എല്ലാ രാജ്യങ്ങളിൽ നിന്നും ആയി ഇരുപതു ലക്ഷത്തോളം പഠിതാക്കൾ ഉണ്ട്.