- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നതോടെ ക്വാണ്ടാസിന് പിന്നാലെ എയർ ഇന്ത്യയും ഇന്ത്യയിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചു; ആദ്യ സർവീസ് നവംബർ 15ന്; സമ്പൂർണ വാക്സിനേഷൻ നേടിയവർക്ക് യാത്രക്കൊരുങ്ങാം
അതിർത്തികൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിദേശയാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചതോടെ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ് വിമാനത്താവളങ്ങൾ.18 മാസത്തിന് ശേഷം, ആണ് ഓസ്ട്രേലിയക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്കും ഓസ്‌ട്രേലിയ പിൻവലിക്കുന്നത്. ഇതോടെ നവംബർ ഒന്ന് മുതൽ വാക്സിനേഷൻ പൂർത്തിയാക്കിയവർ വിദേശത്തേക്ക് യാത്ര ചെയ്യാൻ ഇളവുകൾ തേടേണ്ടതില്ലെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
വർഷത്തിന്റെ അവസാനത്തോടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും, സ്‌കിൽഡ് വർക്കേഴ്സിനും രാജ്യത്തേക്ക് പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷ.ന്യൂ സൗത്ത് വെയിൽസ് നവംബർ ഒന്ന് മുതൽ രാജ്യാന്തര അതിർത്തി തുറക്കുകയാണ്. വിദേശത്ത് നിന്ന് എത്തുന്ന വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ വാക്സിനേഷൻ നിരക്ക് 80 ശതമാനമാകുന്നതോടെ ഡിസംബറിൽ രാജ്യാന്തര അതിർത്തി തുറക്കാൻ രാജ്യം സജ്ജമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചിട്ടുണ്ട്.ഇതേത്തുടർന്ന് ക്വാണ്ടസ് ഇന്ത്യയിലേക്ക് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ ആറിനാണ് ഇന്ത്യയിലേക്കുള്ള ആദ്യ സർവീസ്. സിഡ്നിയിൽ നിന്ന് ഡൽഹിയിലേക്കാണ് ഇത്. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയും വിമാനസർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
സിഡ്നിയിൽ നിന്ന് ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്കുമാണ് സർവീസ്.നവംബർ 15നാണ് ആദ്യ സർവീസ്. നിലവിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉള്ളതെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഈ സർവീസുകൾക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയും, ബുക്കിങ് ഓഫീസുകളോ കോൾ സെന്ററുകളോ വഴിയും, അംഗീകൃത ട്രാവൽ ഏജന്റുകൾ മുഖേനയും സീറ്റുകൾ ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് മറ്റ് സർവീസുകൾ സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
മാർച്ച് 20നാണ് ഓസ്ട്രേലിയ ലോകത്തിലെ ഏറ്റവും ശക്തമായ അതിർത്തി നിയന്ത്രണങ്ങൾ നടപ്പാക്കിയത്.കൊറോണാവൈറസ് മഹാമാരിക്ക് എതിരായ പോരാട്ടം 600 ദിവസം പിന്നിടുമ്പോഴാണ് അന്താരാഷ്ട്ര യാത്രകൾക്കായി രാജ്യം വഴിതുറക്കുന്നത്. അതേസമയം രാജ്യത്ത് തിരിച്ചെത്തുന്നവർ ഏത് സ്റ്റേറ്റിൽ എത്തണമെന്നത് തലവേദനയാണ്. സിഡ്നി യാത്രക്കാർക്കുള്ള ക്വാറന്റൈൻ പിൻവലിച്ചപ്പോൾ മറ്റ് ഓസ്ട്രേലിയൻ സ്റ്റേറ്റുകൾ 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിബന്ധന തുടരുകയാണ്.