- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
കോവിഡ് വാക്സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന അദ്ധ്യാപകർക്ക് നവംബർ 15ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമില്ല; ഓക് ലന്റിൽ പ്രൈമറി സ്കൂളുകൾ അടുത്ത മാസം പകുതിയോടെ തുറന്നേക്കും
അടുത്ത മാസം ഓക്ക്ലൻഡിൽ തുറക്കുന്ന പ്രൈമറി സ്‌കൂളുകൾക്കുള്ള നടപടി ക്രമങ്ങൾ ചർച്ച ചെയ്യാൻ പ്രിൻസിപ്പൽമാരുടെ സംഘം സർക്കാർ ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി.കോവിഡ് -19 കേസുകളുടെ എണ്ണം അനുസരിച്ച് പ്രൈമറി, ഇന്റർമീഡിയറ്റ് സ്‌കൂളുകളും നവംബർ 15 ന് വീണ്ടും തുറക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ക്രിസ് ഹിപ്കിൻസ് അറിയിച്ചിരുന്നു.
എന്നാൽ കോവിഡ് വാക്സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന അദ്ധ്യാപകർക്ക് നവംബർ 15ന് ശേഷം ശിശുസംരക്ഷണ കേന്ദ്രങ്ങളിലോ സ്‌കൂൾ ഗ്രൗണ്ടുകളിലോ പ്രവേശിക്കുന്നത് തടയുമെന്നും അങ്ങനെ ചെയ്താൽ കുറ്റം ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.അദ്ധ്യാപകർ അവരുടെ ആദ്യത്തെ ഫൈസർ വാക്സിനേഷൻ എടുത്തിരിക്കേണ്ട തീയതിയായി നവംബർ 15 ആണ് കാലാവധി കൊടുത്തിട്ടുള്ളത്.എല്ലാ അദ്ധ്യാപകരും അവരുടെ രണ്ടാമത്തെ ജബ്ബ് നടത്തിയിരിക്കേണ്ട തീയതി ജനുവരി 1 ആണ്.
എന്തായാലും നവംബർ 15 ന് ശേഷം കുട്ടികളുമായി സമ്പർക്കം പുലർത്താൻ കുറഞ്ഞത് ഒരു വാക്‌സിൻ എങ്കിലും സ്വീകരിച്ച അദ്ധ്യാപകർക്ക് മാത്രമേ അനുവദിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.