ദുബായ്: മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളടങ്ങിയ 10 അംഗ പ്രതിനിധി സംഘം ദുബായ്സന്ദർശിക്കുന്നു.ഒക്ടോബർ 29ന് ദുബായിൽ എത്തുന്ന പ്രതിനിധി സംഘം ദുബായ് എക്‌സ്‌പോ സന്ദർശിക്കും.പ്രതിനിധി സംഘം ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് , അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ്, ഹമരിയ ഫ്രീ സോൺ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

നോർക്ക വൈസ് പ്രസിഡന്റ് എം എ യൂസഫലി, ഡോ: ആസാദ് മൂപ്പൻ,CA ബ്യൂട്ടി പ്രസാദ് എന്നിവർ നേതൃത്വം നൽകും.മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ്, സെക്രട്ടറി എം എ മെഹബൂബ്, വൈസ് പ്രസിഡണ്ടുമാരായ എം പി എം മുബാഷിർ, എം. നിത്യാനന്ദ കമ്മത്ത്, മുൻ പ്രസിഡന്റ് അഡ്വ. പി. ജി അനൂപ് നാരായണൻ, മുൻ സെക്രട്ടറി ലെഫ്റ്റ് കേണൽ (റിട്ട.) കെ കെ മനു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പിഎസ് സുബിൽ , പോൾ വർഗീസ്,കെ. അരുൺകുമാർ, മഹ്‌റൂഫ് ഐ. മണലൊടിഎന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്