കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കുട്ടപ്പുഴ സ്വദേശി നവിൽ ജോർജ് എബ്രഹാമാണ് (46) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

കുവൈത്തിലെ ബുർഗാൻ ബാങ്ക് ജീവനക്കാരനായിരുന്നു. പാസ്റ്റർ ജോർജ് എബ്രഹാം ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ബ്ലെസി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.