- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊവാക്സിന് ഒമാൻ അംഗീകാരം നല്കിയതോടെ ആശ്വാസമായത് നിരവധി പ്രവാസികൾക്ക്; രണ്ട് ഡോസ് എടുത്തവർക്ക് ക്വാറന്റീൻ വേണ്ട
മസ്‌കത്ത്: അംഗീകൃത വാക്‌സിൻ പട്ടികയിൽ ഒമാൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊവാക്‌സിനെയും ഉൾപ്പെടുത്തിയതോടെ ആശ്വാസമായത് നിരവധി പ്രവാസികൾക്ക്. കുറഞ്ഞത് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തവർക്കാണ് ഇളവുണ്ടാവുക. അതോടെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് 14 ദിവസം ക്വാറന്റീൻ ആവശ്യമില്ല.
യാത്രക്ക് മുമ്പുള്ള ആർടിപിസിആർ പരിശോധനകളും മറ്റ്? അനുബന്ധ വ്യവസ്ഥകളും യാത്രക്കാർക്ക് ബാധകമായിരിക്കും.ട്വിറ്ററിലൂടെ മസ്‌കത്ത് ഇന്ത്യൻ എബസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ അസ്ട്രാസെനക/ കൊവിഷീൽഡ് വാക്‌സി്ൻ സ്വീകരിച്ചവർക്ക് യാത്രാനുമതി നല്കിയിരുന്നു. ഇവർക്കും ക്വാറന്റൈനിന്റെ ആവശ്യമില്ലായിരുന്നു.
Next Story