- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധ കാതോലിക്കാ ബാവക്ക് ഇന്റർനാഷ്ണൽ പ്രെയർ ലൈൻ ആശംസകൾ നേർന്നു
ടൊറന്റൊ: കതോലിക്കാ ബാവയായി അഭിഷേകം ചെയ്യപ്പെട്ട പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവക്ക് ഇന്ത്യൻ നാഷ്ണൽ പ്രെയർലൈൻ ആശംസകൾ നേർന്നു.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പൗരസ്ത്യ കാതോലിക്കായായും, മലങ്കര മെത്രാപൊലീത്തായായും സ്ഥാനാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്റർ നാഷ്ണൽ പ്രെയർ ലൈനിൽ പങ്കെടുക്കുന്ന എല്ലാവരുടെയും, ആശംസകളും, അഭിനന്ദങ്ങളും അറിയിക്കുന്നതൊടൊപ്പെ കാരുണ്യവാനായ ദൈവം ബാവായുടെ പ്രവർത്തനങ്ങളെ ആഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഐ.പി.എൽ. കോർഡിനേറ്റർ സി.വി.സാമുവേൽ തന്റെ ആശംസാ പ്രസംഗം അവസാനിപ്പിച്ചത്.
തുടർന്ന് വിവാഹവാർഷികം ആഘോഷിക്കുന്ന തോമസ് ഷീല ദമ്പതിമാർക്കും സി.വി എസ്. ആശംസകൾ അറിയിച്ചു.
ടൊറാന്റോ സെന്റ് മാത്യൂസ് മാർത്തോമാ ചർച്ച് വികാരി റവ.സുനിൽ ചാക്കോ വചന ശുശ്രൂഷ നിർവഹിച്ചു. ദൈവം നടത്തിയ വിധങ്ങൾ മറന്ന് സ്വന്തം വഴികളിൽ നടന്ന ഫറവോന്റെ ജീവിതാന്ത്യവും, ദൈവീക വഴികളിൽ സഞ്ചരിച്ച മോശയുടെ ജീവിതാന്ത്യവും തമ്മിലുള്ള അന്തരത്തെകുറിച്ചു അച്ചൻ വിശദീകരിച്ചു. തുടർന്ന് ഐ.പി.എൽ. കോർഡിനേറ്റർ റ്റി.എ.മാത്യൂ. മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബഹു. അച്ചന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും യോഗം സമാപിച്ചു.