- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസൻ വോർസിലിനെ ബൈഡൻ നോമിനേറ്റ് ചെയ്തു
വാഷിങ്ടൺ ഡി.സി : ഫെഡറേഷൻ കമ്മ്യുണിക്കേഷൻ കമ്മീഷൻ സ്ഥിരം അധ്യക്ഷയായി ജെസ്സിക്ക റോസൻ വോർസിലിനെ (50) ബൈഡൻ ഒക്ടോബർ 26 ചൊവ്വാഴ്ച നാമനിർദ്ദേശം ചെയ്തു .സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ സ്ഥാനത്ത് അമേരിക്കയിൽ ആദ്യമായി നിയമിക്കപ്പെടുന്ന വനിതയായിരിക്കും ജെസ്സിക്ക .
വർഷാരംഭം മുതൽ എഫ്.സി.സിയുടെ താൽക്കാലിക അദ്ധ്യക്ഷയായി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ . എഫ്.സി.സിയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചിരുന്ന ജെസ്സിക്ക പകുതിവർഷവും കമ്മീഷണറായിരുന്നു.
ഈ നിയമനത്തോടൊപ്പം മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെട്ടുകയായിരുന്നു . എഫ്.സി.സിയുടെ അഞ്ചംഗ കമ്മീഷണർ തസ്തികയിൽ ഒഴിവ് വന്ന സ്ഥാനത്തേക്ക് എൽ.ജി.ബി.റ്റി.ക്യൂ ജിജി സോണിനെ കൂടി നിയമിച്ചിട്ടുണ്ട് .
ജെസ്സിക്കയുടെ നിയമനം സെനറ്റ് അംഗീകരിക്കുകയായെങ്കിൽ അഞ്ചംഗ എഫ്.സി.സിയിൽ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കും . ജിയോഫ്രി സ്റ്റാർക്കസാണ് മറ്റൊരു ഡെമോക്രാറ്റിക്ക് , അജിത് പൈ രാജിവച്ച ഒഴിവിലാണ് ജിയോഫ്രിയെ നിയമിച്ചത് . ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ മാറ്റം വരുത്തിയ പല നിയമങ്ങളും പുനഃസ്ഥാപിക്കുവാൻ കമ്മീഷനിലെ ഭൂരിപക്ഷം ഡെമോക്രാറ്റിക്ക് പാർട്ടിക്ക് തുണയാകും