യലാർ രാമവർമ്മയുടെ കാവ്യ സപര്യയ്ക്ക് മരണമില്ല.ഒരു തത്വശാസ്ത്രത്തിലും തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ വയലാർ വാളിനേക്കാൾ ശക്തമായ സമരായുധമാണ് കവിത എന്ന തിരിച്ചറിവിൽ എഴുതി കൂട്ടിയ വരികൾക്ക് ഇന്നും വളരെ പ്രസക്തിയേറുകയാണന്ന് വയലാർ സ്മൃതി മന്ദിരത്തിലെ രാമവർമ്മയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബിജെപി ജില്ലാ അദ്ധ്യക്ഷൻ എം.വി ഗോപകുമാർ പറഞ്ഞു

വയലാർ സ്മൃതി മന്ദിരത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.കെ വാസുദേവൻ ,ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ ,ബിജെപി ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ , കർഷകമോർച്ച ജില്ല പ്രസിഡന്റ് വി.ശ്രീജിത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ.റോണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു .പ്രശസ്ത കവി വയലാർ ശരത്ചന്ദ്രവർമ്മയും ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു