- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോസ്റ്റ്കോ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി വർധിപ്പിച്ചു
ഡാലസ് : അമേരിക്കയിലെ വൻകിട വ്യാപാര കേന്ദ്രമായ കോസ്റ്റ്കോ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി ഉയർത്തി. കോസ്റ്റ്കോ സിഇഒ ക്രേഗ് ജലിനക്കാണ് പുതിയ വേതന വർധനവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ ശമ്പള വർധനവ് നിലവിൽ വന്നു. ഇതുവരെ കുറഞ്ഞ വേതനം 16 ഡോളറായിരുന്നു. 2018ൽ 14ലും 2019ൽ 15 ഉം 2021 ഫെബ്രുവരിയിൽ 16 ഡോളറുമായിരുന്നു കോസ്റ്റ്കോ ജീവനക്കാർക്ക് ലഭിച്ചിരുന്നത്. മണിക്കൂർ വേതനം വർധിപ്പിച്ചിട്ടും ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് സിഇഒ പറയുന്നത്.
വാഷിങ്ടൻ ആസ്ഥാനമായ ഈ വ്യവസായ ശൃംഖലയിൽ 180,000 ജീവനക്കാരാണ് യുഎസിൽ മാത്രമുള്ളത്. ഇതിൽ 90 ശതമാനം ജീവനക്കാരും മണിക്കൂർ വേതനത്തിലാണ് ജോലി ചെയ്തുവരുന്നത്. ആമസോൺ, ടാർഗറ്റ് എന്നീ സ്ഥാപനങ്ങൾ മണിക്കൂറിന് രണ്ടു ഡോളർ വർധിപ്പിച്ചപ്പോൾ വാൾമാർട്ട് അഞ്ചു ഡോളറാണ് വർധിപ്പിച്ചിരിക്കുന്നത്.
സാധാരണ ഒരു ജീവനക്കാരൻ ആഴ്ചയിൽ നാൽപ്പതു മണിക്കൂർ ജോലി ചെയ്യുമ്പോൾ അവന്റെ പ്രതിമാസ ശമ്പളം ശരാശരി 2400 ഡോളർ ആയിരിക്കും (180000 രൂപ). കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞതോടെ, വ്യാപാര സ്ഥാപനങ്ങൾ സജീവമായി. എന്നാൽ ഇന്ന് ഇവർ അനുഭവിക്കുന്ന പ്രധാന പ്രശ്നം ജീവനക്കാരെ ലഭിക്കുന്നില്ല എന്നതാണ്. പല റസ്റ്ററന്റുകളും പൂർണ്ണമായി തുറന്ന് പ്രവർത്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നാണ് പരാതി.