ഫ്രിക്കയിൽ കണ്ടെത്തിയ പുതിയ സ്പീഷിസിൽ ഉൾപ്പെടുന്ന മനുഷ്യന്റെ തലയോട്ടി നരവംശ ശാസ്ത്രത്തിന്റെ പുതിയ അറിവുകളിലേക്ക് വെളിച്ചം വീശുമെന്ന് വിദഗ്ദർ കണക്കാക്കുന്നു. ഹോമോ ബോഡിയെൻസ് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സ്പീഷിസിലെ മനുഷ്യർ മദ്ധ്യ പ്ലീസ്റ്റോസിൻ കാലഘട്ടത്തിൽ, ഏകദേശം 5 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതായി കണക്കാക്കുന്നു. ഈ കാലഘട്ടത്തിലെ മനുഷ്യന്റെ പരിണാമദശകളെ കുറിച്ച് കാര്യമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഈ കണ്ടുപിടുത്തം ഈ മേഖലയിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് നരവംശ ശാസ്ത്രജ്ഞർ കരുതുന്നു.

ഈ കാലഘട്ടത്തിലെ മാനവ ഭൂമിശാസ്ത്ര വ്യതിയാനങ്ങളെ പരാമർശിക്കാൻ ആവശ്യത്തിനുള്ള പദസഞ്ചയങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കാലഘട്ടത്തിലെ മ്‌നുഷ്യ പരിണാമത്തിന്റെ വിശദാംശങ്ങൾ ലഭ്യമല്ല എന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകുന്ന യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ ഡോ. മിർജന റോക്ക്‌സാണ്ഡിക് പറയുന്നത്. ഇതുമായ ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായി, ആഫ്രിക്കയിൽ നിന്നും യൂറേഷ്യയിൽ നിന്നും ലഭിച്ച മധ്യ പ്ലീസ്റ്റോസിൻ കാലഘട്ടത്തിലെ മറ്റ് തലയോട്ടികളുടെയും പുനരവലോകനം നടത്തുകയുണ്ടായി.

സാധാരണയായി ഇത്തരം ഫോസിലുകൾ ഹോമോ ഹീഡെല്‌ബെർഗെൻസിസ് അല്ലെങ്കിൽ ഹോമോ റോഡെസീൻസിസ് എന്നീ വിഭാഗങ്ങളിലാണ് ഉൾക്കൊള്ളിക്കാറ്. എന്നാൽ, അടുത്തകാലത്ത് നടത്തിയ ചില ഡി എൻ എ പരിശോധനകളിൽ യൂറോപ്പിൽ നിന്നും ലഭിച്ച ചില ഫോസിലുകൾ എച്ച്. ഹീഡെല്‌ബെർഗെൻസിസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവ ആദ്യകാല നിയാൻഡെർതാൽസിന്റെതായിരുന്നു എന്ന് തെളിഞ്ഞിരുന്നു. അതേസമയം, ആഫ്രിക്കയിൽ നിന്നും ലഭിച്ച ഇതേകാലയളവിലെ ഫോസിലുകൾ മുൻപ് പറഞ്ഞ രണ്ട് വിഭാഗത്തിൽ പെടുന്നതാണെന്നും തെളിഞ്ഞിരുന്നു. ഇതായിരുന്നു ആശയക്കുഴപ്പം ഉണ്ടാക്കിയത്.

പുതിയ പഠനത്തിലാണ്, എത്യോപ്യയിലെ ബോഡോ ഡാറിൽ നിന്നും ലഭിച്ച ഫോസിൽ മേൽ പറഞ്ഞ രണ്ടു സ്പീഷിസിലും ഉൾപ്പെടുന്നതല്ലെന്നും മറിച്ച് പുതിയൊരു സ്പീഷീസാണെന്നും തെളിഞ്ഞത്. കണ്ടുകിട്ടിയസ്ഥലത്തിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് ഗവേഷകർ ഇതിന് എച്ച് ബോഡോഎനെസിസ് എന്ന പേര് നൽകിയത്. വളരെ കുറച്ച് അറിവ് മാത്രമെ ഇപ്പോൾ ഈ സ്പീഷീസിനെ കുറിച്ച് ലഭ്യമായിട്ടുള്ളു. എന്നിരുന്നാലും ഗവേഷകർ കരുതുന്നത് തണുത്ത കാലാവസ്ഥകളിൽ ശരീരോഷ്മാവ് കാത്തുസൂക്ഷിക്കുവാനുള്ള കഴിവ് ഈ സ്പീഷിസിനുണ്ടായിരുന്നു എന്നാണ്.

പുരുഷന്മാർക്ക് ഏകദേശം 5 അടി 9 ഇച് ഉയരവും സ്ത്രീകൾക്ക് 5 അടി 2 ഇഞ്ച് ഉയരവും ഉണ്ടായിരുന്നു എന്നാണ് അനുമാനിക്കുന്നത്. ഏകദേശം 2 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഈ സ്പീഷീസ് വംശമറ്റതായും കരുതപ്പെടുന്നു.