രാത്രികാല ആഘോഷങ്ങളുടെ വേദിയായ നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിബന്ധനകൾ നിലവിൽ വന്നു.ടിക്കറ്റുകൾ പ്രോഗ്രാം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ എടുക്കണമെന്നതാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്.നെറ്റ് ക്ലബ്ബുകൾ , പബ്ബുകൾ, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബാറുകളിലെത്തുന്നവർ സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

ഇത്തരം സ്ഥാപനങ്ങളിലെ ഒരു ജീവനക്കാരൻ ക്യൂവിന് മേൽനോട്ടം വഹിച്ച് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. . ഇവിടങ്ങളിലെ എല്ലാ പരിപാടികളും ടിക്കറ്റ് നൽകിയായിരിക്കണം നടത്തേണ്ടത്. ഫോൺ നമ്പരും പേരും നൽകിയാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ കുറഞ്ഞത് 28 ദിവസം സൂക്ഷിക്കണ. ഒരാൾ എടുക്കുന്ന ടിക്കറ്റ് മറിച്ച് നൽകാൻ പാടില്ല. എന്നാൽ ക്യാൻസൽ ചെയ്യാൻ അനുവാദം ഉണ്ട്.

ഇരിക്കാൻ സീറ്റുകൾ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ 100 ശതമാനം സീറ്റുകളിലേയ്ക്കും ആളെ പ്രവേശിപ്പിക്കാം എന്നാൽ ആളുകൾക്ക് നിൽക്കാൻ മാത്രം സൗകര്യമുള്ള സ്ഥലങ്ങളിൽ പരമാവധി 1,500 പേരെയെ പ്രവേശിപ്പിക്കാൻ കഴിയൂ.

പ്രവേശനത്തിന് കോവിഡ് പാസും ഐഡിയും നിർബന്ധമാണ്. സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും മാസക് നിർബന്ധമാണ്. ഡാൻസ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോവും കുടിക്കുമ്പോഴും മാത്രം മാസ്‌ക് ഒഴിവാക്കാം. ഇവ കൂടാതെ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകുന്ന എല്ലാ സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാണ്