- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
'വിക്ടോറിയയിലും സൗത്ത് ഓസ്‌ട്രേലിയയിലും ആഞ്ഞ് വീശിയ കൊടുങ്കാറ്റിൽ വ്യാപകനാശം; മെൽബണിലടക്കം നിരവധി പ്രദേശങ്ങൾ ഇരുട്ടിൽ; കാറ്റും മഴയും തുടർന്നേക്കുമെന്ന് കാലാവസ്ഥാ വിഭാഗം
ഓസ്ട്രേലിയൻ സംസ്ഥാനങ്ങളായ വിക്ടോറിയയിലും സൗത്ത് ഓസ്‌ട്രേലിയയിലും ആഞ്ഞുവീശിയ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപകനാശം.വിക്ടോറിയൻ സ്റ്റേറ്റ് എമർജൻസി സർവീസ് (എസ്ഇഎസ്) ഏജൻസിയിലേക്ക് ഇന്നലെ രാത്രി ആയിരക്കണക്കിന് സഹായ കോളുകളാണ് എത്തിയത്.
ബല്ലാരത്ത്, ബെൻഡിഗോ, മെൽബണിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. 743 മരങ്ങളാണ് കടപുഴകി വീണത്. 149 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുകയാണ്.പലയിടത്തും മരങ്ങൾ റോഡിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു.
വിക്ടോറിയയുടെ തെക്കൻ മേഖലകളിൽ കനത്ത കാറ്റും മഴയും തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. വൈകിട്ട് ഏഴു മണിയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രവചനം.
ഗ്രാമ്പിയൻസ് മേഖലയിലെ മൗണ്ട്് വില്യമിലാണ് ഏറ്റവും കൂടുതൽ കാറ്റ് വീശിയത്.മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയത്. മെൽബൺ വിമാനത്താവളത്തിൽ കാറ്റിന് മണിക്കൂറിൽ 119 കിലോമീറ്റർ വേഗത രേഖപ്പെടുത്തിയപ്പോൾ സെന്റ് കിൽഡയിൽ 115 കിലോമീറ്റർ രേഖപ്പെടുത്തി.