- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം
ഇരിങ്ങാലക്കുട: സ്പെഷ്യൽ, റഗുലർ സ്‌കൂളുകളിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ അദ്ധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. ഇന്റലക്ച്വൽ ആൻഡ് ഡെവലപ്മെന്റ് ഡിസബിലിറ്റീസ് (IDD) എന്ന കോഴ്സ് കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലാണ് നടത്തുന്നത്.
50 ശതമാനം മാർക്കോടെ പ്ലസ്ടു-വിഎച്ച്എസ് സി അല്ലെങ്കിൽ തതുല്യം. എസ് സി, എസ്ടി, ഒബിസി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവുണ്ട്. റീഹാബിലിറ്റേഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റായ www. rehabcouncil.nic.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 11. വിശദവിവരങ്ങൾക്ക് 9498306022.
Next Story