റിയാദ്: സൗദി അറേബ്യയിൽ 41 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം 32 രോഗബാധിതർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 34,149 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,571 ആയി. ഇതിൽ 5,37,534 പേരും സുഖം പ്രാപിച്ചു. ആകെ 8,793 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 66 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 17, ജിദ്ദ 4, മദീന 3, മക്ക 3, ദമ്മാം 3, യാംബു 2, മറ്റ് 9 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്താകെ ഇതുവരെ 45,612,462 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,177,910 എണ്ണം ആദ്യ ഡോസ് ആണ്. 21,434,552 എണ്ണം സെക്കൻഡ് ഡോസും. 1,699,500 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.