- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നി ശല്യം രൂക്ഷം; ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിൽ കേരളത്തിന് വിമുഖത; കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൃഷിക്കും,മനുഷ്യർക്കും കടുത്ത ഭീഷണി ഉയർത്തിയിട്ടും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വിമുഖത. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയില്ല
കൃഷിക്കും ,മനുഷ്യർക്കും ഭീഷണിയായ കാട്ടുപന്നി വിഷയത്തിൽ കേരളം സ്വീകരിച്ച നടപടികളെ കുറിച്ച് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു . ഇതിനു കഴിഞ്ഞ മാസം 22ന് നൽകിയ മറുപടിയിലാണ് കേരളത്തിന്റെ അനാസ്ഥ വ്യക്തമാക്കിയിരിക്കുന്നത് .
വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചും, 2011 മുതലുള്ള കേസിന്റെ വിശദാംശങ്ങളെക്കുറിച്ചും അറിയിക്കണം എന്നാവശ്യപ്പെട്ട് ജൂലൈ 8ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സംസ്ഥാന വനം പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തയച്ചിരുന്നു.
എന്നാൽ, വനം വകുപ്പ് ഇതുവരെ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത് . മൂന്ന് മാസം കഴിഞ്ഞിട്ടും വിവരങ്ങൾ കൈമാറാൻ കേരളം തയ്യാറായിട്ടില്ല . എന്നാൽ കാട്ടുപന്നി വിഷയത്തിൽ, സംസ്ഥാന സർക്കാർ ഈ വർഷം ജൂൺ 17ന് അയച്ച കത്തിന്, കേന്ദ്ര സർക്കാരിൽനിന്നു മറുപടി ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി ശശീന്ദ്രൻ ഓഗസ്റ്റ് ആറിനു നിയമസഭയെ അറിയിച്ചത്.
ന്യൂസ് ഡെസ്ക്