- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എയർ ഇന്ത്യയോട് എംപിമാർ ഇനി കടം പറയരുത്; ജനപ്രതിനിധികൾക്കുള്ള ക്രെഡിറ്റ് സൗകര്യം നിർത്തലാക്കി; യാത്രയ്ക്ക് പണം നേരിട്ട് നൽകണം
ന്യൂഡൽഹി: എയർ ഇന്ത്യയിൽ എംപിമാർക്ക് കടം പറഞ്ഞുള്ള വിമാന യാത്ര നിർത്തലാക്കി. ക്രെഡിറ്റ് സൗകര്യം ഇനി മേലിൽ ജനപ്രതിനിധികൾക്ക് ഉണ്ടാകില്ലെന്നും നേരിട്ട് പണം നൽകിയുള്ള യാത്ര മാത്രമേ അനുവദിക്കൂ ലോക്‌സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറി ജനറൽമാരാണ് അറിയിച്ചത്.
എയർ ഇന്ത്യയുടെ ഓഹരികൾ കേന്ദ്രസർക്കാർ വിറ്റഴിച്ചതിന്റെ തുടർ നടപടിയായാണ് എംപിമാർക്കുള്ള ക്രെഡിറ്റ് സൗകര്യം നിർത്തലാക്കിയത്. എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ ഏറ്റെടുത്തിരുന്നു. എയർ ഇന്ത്യ യാത്രയ്ക്കായി പാർലമെന്റ് സെക്രട്ടേറിയറ്റിൽ നിന്ന് എംപിമാർക്ക് നൽകിയിരുന്ന എക്‌സ്‌ചേഞ്ച് ഉത്തരവ് നിർത്തലാക്കിയെന്നാണ് ഔദ്യോഗിക അറിയിപ്പ്.
പാർലമെന്റ് കൗണ്ടറിൽ നിന്നുള്ള പ്രത്യേക അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ ക്രെഡിറ്റ് വ്യവസ്ഥയിൽ എയർ ഇന്ത്യയുടെ വിമാനടിക്കറ്റുകൾ ന ൽകുന്നതായിരുന്നു നിലവിലെ രീതി. വിമാനത്താവളങ്ങളിലെ എയർ ഇന്ത്യ കൗണ്ടറുകളിൽ നിന്ന് ഇങ്ങനെ ടിക്കറ്റെടുക്കാമായിരുന്നു. യാത്രക്കൂലി പിന്നീട് എംപിമാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കി പാർലമെന്റ് അക്കൗണ്ടിൽ നിന്ന് എയർ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു പതിവ്.
മറുനാടന് മലയാളി ബ്യൂറോ