- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനികാന്ത് ആശുപത്രി വിട്ടു; മണ്ണു തിന്നും പ്രാർത്ഥനകൾ നടത്തിയും ആരാധകർ: നടന്റെ ആരോഗ്യത്തിനായി ആരാധകർ ക്ഷേത്രങ്ങളിൽ ഒട്ടേറെ വഴിപാടുകൾ നടത്തിയതായി ദേവസ്വം വകുപ്പ്
ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥനയോടെ തമിഴ് മക്കൾ. രജനിയുടെ ആരോഗ്യത്തിനുവേണ്ടി ആയിരക്കണക്കിന് ആരാധകരുടെ പ്രാർത്ഥനകളും വഴിപാടുകളും ക്ഷേത്രങ്ങളിൽ തുടരുകയാണ്. മധുര തിരുപ്പറങ്കുണ്ട്രം ക്ഷേത്രത്തിൽ വഴിപാടായി ആരാധകർ മണ്ണു തിന്ന് പ്രാർത്ഥനകൾ നടത്തി. നടന്റെ ആരോഗ്യത്തിനായി ക്ഷേത്രങ്ങളിൽ ഒട്ടേറെ വഴിപാടുകൾ നടത്തിയതായി ദേവസ്വം വകുപ്പ് അറിയിച്ചു.
അതേസമയം തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസ്സം (ബ്ലോക്ക്) പരിഹരിക്കുന്ന പ്രക്രിയയ്ക്കു വിധേയനായ തമിഴ് സൂപ്പർ താരം രജനികാന്ത് ആശുപത്രി വിട്ടു. വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിൽ നിന്നു മടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയതായി ഞായറാഴ്ച രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റ് ചെയ്തു.
തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടർന്ന് ഒക്ടോബർ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ ആശുപത്രിയിലെത്തി നടനെ കണ്ടിരുന്നു.