- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടിഎം കാർഡിന്റെ അതേ രൂപം; സ്മാർട് ആകാനൊരുങ്ങി റേഷൻ കാർഡ്
തൃശൂർ: റേഷൻ കാർഡും സ്മാർട്ടാകാനൊരുങ്ങുന്നു. എടിഎം കാർഡിന്റെ രൂപത്തിലും വലിപ്പത്തിലുമുള്ള റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം. ഉപഭോക്താവിന്റെ പേരും ഫോട്ടോയും പ്രാഥമിക വിവരങ്ങളും അടങ്ങുന്ന റേഷൻ കാർഡിന് എടിഎം കാർഡിന്റെ വലുപ്പമേ ഉണ്ടാകൂ. ക്യുആർ കോഡ്, ബാർ കോഡ് എന്നിവയും പതിച്ചിട്ടുണ്ടാകും.
പിവിസിയിലോ പ്ലാസ്റ്റിക്കിലോ ആകും നിർമ്മാണം.പുസ്തക രൂപത്തിലുള്ള സാധാരണ റേഷൻ കാർഡുകളും അടുത്തിടെ പുറത്തിറക്കിയ ഇറേഷൻ കാർഡുകളും പുതിയ രൂപത്തിലേക്കു മാറ്റാനാകും.
റേഷൻ കാർഡുകൾ സ്മാർട് ആക്കാനുള്ള പദ്ധതിക്കു സർക്കാർ തുടക്കമിട്ടിരുന്നെങ്കിലും തപാൽ കാർഡ് വലുപ്പത്തിലുള്ള റേഷൻ കാർഡുകളാകും ലഭിക്കുക എന്നായിരുന്നു അറിയിപ്പ്. എന്നാൽ, പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് എടിഎം കാർഡിന്റെ രൂപത്തിലും വലുപ്പത്തിലും റേഷൻ കാർഡ് പരിഷ്‌കരിക്കാൻ സർക്കാർ അനുമതി നൽകിയത്.
ഈ രൂപത്തിലേക്കു കാർഡ് മാറ്റാൻ അക്ഷയ സെന്റർ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കണം. സോഫ്റ്റ്‌വെയറിൽ ഇതിനായി മാറ്റം വരുത്തി.
അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചാൽ പ്രിന്റിങ് ചാർജ് അടക്കം 65 രൂപയാണു നിരക്ക്. സർക്കാരിനു പ്രത്യേക ഫീസ് നൽകേണ്ടതില്ല. നിലവിലെ റേഷൻ കാർഡുകളുടെ പ്രവർത്തന കാലാവധി തുടരുമെന്നതിനാൽ ആവശ്യമുള്ളവർ മാത്രം പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതിയെന്നാണു ധാരണ.