- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ കണ്ണീർ കണ്ടു മടുത്തു; അച്ഛനേയും കാമുകിയേയും നടുറോഡിലിട്ട് തല്ലിച്ചതച്ച് പെൺമക്കൾ
ജയ്പൂർ: ഭാര്യയെ കണ്ണീരിലാക്കി കാമുകിക്കൊപ്പം കറങ്ങി നടന്ന പിതാവിനെയും കാമുകിയേയും പെൺമക്കൾ നടുറോഡിലിട്ട് തല്ലിച്ചതച്ചു. കാമുകിയുമൊത്തു കാറിൽ കറങ്ങുമ്പോഴാണ് റോഡിൽ കയറി നിന്ന പെൺമക്കൾ കാർ തടഞ്ഞു നിർത്തി പിതാവിനെ പെരുമാറിയത്. കാമുകിക്കും കണക്കിന് കിട്ടി. രാജസ്ഥാനിലെ ഭിൽവാര ജില്ലയാണു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അച്ഛന്റെ പ്രണയം കാരണം വീട്ടിൽ വഴക്കു പതിവാണെന്നും അമ്മയ്ക്ക് വലിയ സങ്കടമാണെന്നും റോഡിൽ കൂടിയ ആളുകളോട് പെൺകുട്ടികൾ പറയുന്നു. ഇതോടെയാണു പ്രതികരിക്കാൻ തീരുമാനിച്ചത്. ആദ്യം കാർ തടഞ്ഞെങ്കിലും പിതാവ് കാർ നിർത്തിയില്ല. പിന്നീടു നാട്ടുകാർ ഇടപെട്ട് കാർ നിർത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവർ മർദിക്കുകയും െചയ്തു. രണ്ടു പെൺകുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാൻ എന്ന് ചോദിച്ചായിരുന്നു പെൺമക്കൾ അച്ഛനെ മർദിച്ചത്.
നാട്ടുകാർക്ക് മുന്നിലിട്ട് പെൺമക്കൾ കണക്കിന് പെരുമാറിയതോടെ തല്ലു കൊണ്ട യുവതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. അമ്മയുടെ സങ്കടം കണ്ടു മടുത്താണ് അച്ഛനെ കൈകാര്യം ചെയ്യാൻ മക്കൾ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.