തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ പട്ടത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശ്വാസതടസം ഉണ്ടാകുകയും , രക്തസമ്മർദ്ദം ക്രമാതീതമായി ഉയരുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ഐ സിയുവിൽ ചികിത്സയിലാണ് അച്യുതാനന്ദൻ .

വാർധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടർന്ന് രണ്ട് വർഷമായി വിശ്രമത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ 20ന് ആയിരുന്നു അദ്ദേഹം 98-0) പിറന്നാൾ ആഘോഷിച്ചത്.