- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോക്കുകൂലി വാങ്ങിയാൽ ലേബർ രജിസ്‌ട്രേഷൻ കാർഡ് റദ്ദാക്കും; തൊഴിലുടമക്കെതിരേ അക്രമം നടത്തിയാൽ അവരെ പൊലീസിനു കൈമാറും എന്നും മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് അപമാനം ഉണ്ടാക്കുമെന്നും നോക്കുകൂലിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളുടെ ലേബർ രജിസ്‌ട്രേഷൻ കാർഡ് റദ്ദാക്കും. തൊഴിലുടമക്കെതിരേ അക്രമം നടത്തിയാൽ അവരെ പൊലീസിനു കൈമാറും.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നോക്കുകൂലിയുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷണർക്ക് 17 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരം 13, കോട്ടയം മൂന്ന്, എറണാകുളം ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. ചുമടുമായി ബന്ധപ്പെട്ട് ആറ് പണിമുടക്കുകളുമുണ്ടായെന്നും മന്ത്രി പറഞ്ഞു.
നോക്കുകൂലി എന്ന വാക്ക് ഉയരാതിരിക്കാൻ തൊഴിൽവകുപ്പും ക്ഷേമനിധി ബോർഡും തൊഴിലാളികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നോക്കുകൂലി വിരുദ്ധ അവബോധ പരിപാടി സംഘടിപ്പിക്കും. ക്ഷേമനിധി ബോർഡുകളുടെ ആനുകൂല്യം കാലാനുസൃതമായി വർധിപ്പിക്കുന്നത് അതത് ബോർഡ് യോഗങ്ങളിൽ പരിഗണിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.