- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവാക്സിന് ഓസ്‌ട്രേലിയൻ സർക്കാരിന്റെ അംഗീകാരം; യാത്ര ചെയ്യാൻ രണ്ടു ഡോസ് വാക്സിനേഷൻ നിർബന്ധം
സിഡ്‌നി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അംഗീകാരം നൽകി ഓസ്‌ട്രേലിയൻ സർക്കാർ. യാത്രക്കാർക്കുള്ള വാക്സിൻ എന്ന നിലയിലാണ് ഓസ്ട്രേലിയയുടെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്‌മിനിസ്ട്രേഷൻ അംഗീകാരം നൽകിയത്.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് വാക്സിന് ഓസ്ട്രേലിയ ഇതേരീതിയിൽ അംഗീകാരം നൽകിയിരുന്നു. നേരത്തെ ഈ വാക്സിൻ ഓസ്ട്രേലിയയുടെ അംഗീകൃത ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. ഓസ്ട്രേലിയയിലേക്ക് യാത്രചെയ്യുന്നതിന് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാണ്.
കോവാക്സിൻ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. കോവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരമില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story