- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാക്സിനേഷൻ നിർബന്ധം; 2000ത്തിലധികം ന്യൂയോർക്ക് സിറ്റി ജീവനക്കാർ മെഡിക്കൽ ലീവിൽ
ന്യൂയോർക്ക് : വാക്സിൻ സ്വീകരിക്കുന്നതിന് നൽകിയിരുന്ന സമയ പരിധി നവംബർ 1 തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ന്യൂയോർക്ക് സിറ്റി അഗ്‌നിശമന സേനാംഗങ്ങളിൽ 2000 ത്തിലധികം പേർ മെഡിക്കൽ ലീവിൽ പ്രവേശിച്ചു.
ന്യൂയോർക്ക് സിറ്റിയിൽ 11,000 അഗ്‌നിശമന സേനാംഗങ്ങൾ മാത്രമാണുള്ളത്. ഇതിൽ ഒരേ സമയം 2000 പേർ അവധിയിൽ പ്രവേശിക്കുക എന്നതു വളരെ അസാധാരണ സംഭവമാണ്. ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി കമ്മീഷ്ണർ ഫ്രാങ്ക് സ്വയർ പറഞ്ഞു.
മെഡിക്കൽ ലീവിൽ പ്രവേശിച്ച ജീവനക്കാർ വിശ്വസ്തതയോടെ തങ്ങളുടെ ചുമതലകൾ നിർവഹിക്കും എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഫയർ കമ്മീഷ്ണർ ഡാനിയേൽ എനിഗ്രൊ ഞായറാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിൽ ചൂണ്ടികാട്ടി.
തിങ്കളാഴ്ച വാക്സിനേഷന്റെ സമയപരിധി അവസാനിക്കുമ്പോൾ വാക്സിൻ സ്വീകരിക്കുന്നവരെ ശമ്പളമില്ലാത്ത ലീവിൽ പ്രവേശിപ്പിക്കുമെന്ന മുന്നറിയിപ്പും കമ്മീഷ്ണർ നൽകി.
ഉത്തരവാദിത്വമില്ലാതെ മെഡിക്കൽ ലീവിൽ കഴിയുന്നവർ ന്യൂയോർക്ക് പൗരന്മാരുടെ ജീവന് ഭീഷണി ഉയർത്തുന്നുവെന്നും, സഹപ്രവർത്തകരേയും ഇത് സാരമായി ബാധിക്കുമെന്നും, ആയതിനാൽ എല്ലാവരും ജോലിയിൽ തിരികെ പ്രവേശിച്ചു തുടർ പ്രത്യാഘാതങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷ്ണർ അഭ്യർത്ഥിച്ചു.